Current Date

Search
Close this search box.
Search
Close this search box.

യു.എസ് തെരഞ്ഞെടുപ്പിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ്

തെഹ്റാൻ: അമേരിക്കൻ തെരഞ്ഞെടുപ്പിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. സമ്മതിദാനം രാഷ്ട്രത്തിന്റെ ജനാധിപത്യത്തെ സംബന്ധിച്ച യാഥാർഥ്യം വെളിപ്പെടുത്തുന്നതാണെന്ന് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു.

യു.എസിലെ അവസാന പോളിങ് സ്റ്റേഷനായ അലാസ്ക അടച്ചിട്ട് 24 മണിക്കൂറിലധികമായിട്ടും വൈറ്റ് ഹൗസിനായുള്ള പോരാട്ടം അനിശ്ചിതമായി തുടരുകയാണ്. ഒരുവശത്ത് സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നേതാക്കളിൽ നിന്നുപോലും ഡൊണൾഡ് ട്രംപ് കൃത്രിമം ആരോപിച്ച് വിമർശിക്കപ്പെടുകയാണ്. ഇത് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് കൂടുതൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. മറുവശത്ത് ‍ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ പ്രചരണ വിഭാ​ഗം പതിനായിരക്കണക്കിന് തപാൽ സമ്മതിദായകരുടെ അവകാശം നിഷേധിക്കാൻ ശ്രമിച്ചുവന്നും കുറ്റപ്പെടുത്തുന്നു.

എന്തൊരു കാഴ്ചയാണ്! യു.എസ് ചരിത്രത്തിലെ ഏറ്റവും വഞ്ചനാപരമായ തെരഞ്ഞെടുപ്പാണെന്ന് ഒരുവൻ പറയുന്നു. ആരാണ് അപ്രകാരം പറയുന്നത്? പ്രസിഡന്റ് ഇപ്പോഴും അധികാരത്തിൽ തുടരുകയാണ് -ഖാംനഈ ബുധാനാഴ്ച ട്വീറ്റിൽ കുറിച്ചു.

Related Articles