Current Date

Search
Close this search box.
Search
Close this search box.

മധ്യപ്രദേശ്: മുസ്‌ലിം പടക്ക വില്‍പ്പനക്കാരനെതിരെ ഹിന്ദുത്വ സംഘത്തിന്റെ ഭീഷണി

ഭോപ്പാല്‍: ദീപാവലിയോടനുബന്ധിച്ച് മുസ്‌ലിം കച്ചവടക്കാരന്റെ പടക്കകടയില്‍ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി കൈയേറ്റം ചെയ്യുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച പടക്കം വിറ്റെന്ന് ആരോപിച്ചാണ് ഭീഷണി. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കടകളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് തുടരുകയാണെങ്കില്‍ കട ഒന്നാകെ കത്തിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അക്രമികള്‍ പറയുന്നതായും വീഡിയോവില്‍ കാണാം. ഹിന്ദു ദേവന്മാരുടെയോ ദേവികളുടെയോ ചിത്രങ്ങള്‍ ഉള്ള പടക്കം വില്‍ക്കരുത്. അങ്ങിനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ഞങ്ങള്‍ ചെയ്യും- എന്നാണ് ആക്രമികള്‍ ഭീഷണി മുഴക്കുന്നത്. ദയവായി ദേഷ്യപ്പെടരുത് എന്ന് കടയുടമ കൈകൂപ്പി ആക്രമികളോട് ആവര്‍ത്തിച്ച് പറയുന്നുണ്ട്. കഴുത്തില്‍ കാവി ഷാള്‍ ധരിച്ച ആറോളം യുവാക്കളാണ് പ്രായമായ ഒരു മുസ്‌ലിം കടയുടമയെ കൈയേറ്റം ചെയ്തത്.

കടയുടമകളെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ഈ വീഡിയോ റീട്വീറ്റ് ചെയ്ത്‌കൊണ്ട് പറഞ്ഞു. ആക്രമികള്‍ ഫ്രഞ്ച് മാസിക മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച സംഭവത്തെക്കുറിച്ചും പറയുന്നുണ്ട്.

Related Articles