Current Date

Search
Close this search box.
Search
Close this search box.

എഫ്.പി.എം പാർട്ടി നേതാവിനെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ലബനാനിലെ എഫ്.പി.എം (Free Patriotic Movement) പാർട്ടി നേതാവ് ജിബ്രാൻ ബാസിലിനെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലബനാ‍ൻ പ്രസിഡന്റ് മിഷാൽ ഔൻ സ്ഥാപിച്ച പാർട്ടിയാണ് എഫ്.പി.എം. ഈ പാർട്ടി ലബനാൻ ശീഈ വിഭാ​ഗമായ ഹുസ്ബുല്ലയുടെ സഖ്യകക്ഷിയുമാണ്.

സഖ്യക്ഷിയായ ഹിസ്ബുല്ലയെ ജിബ്രാൻ ബാസിൽ സഹായിച്ചുവെന്നതിന്റെ പേരിൽ ട്രംപ് ഭരണകൂടം വെള്ളിയാഴ്ച ഉപരോധം ഏർപ്പെടുത്തുമെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ട്രഷറി ഡിപ്പാർട്ടുമെന്റും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും തീരുമാനത്തിന് അം​ഗീകാരം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

Related Articles