Current Date

Search
Close this search box.
Search
Close this search box.

ഇറാൻ 1.4 ബില്യൺ ‍ഡോളർ നൽകണമെന്ന് ഉത്തരവിട്ട് യു.എസിലെ കോടതി

വാഷിങ്ടൺ: ഇറാൻ ഭരണകൂടം 1.4 ബില്യൺ ഡോളർ നൽകണമെന്ന് അമേരിക്കയിലെ കോടതി ഉത്തരവിട്ടു. 2007 മാ‍ർച്ചിൽ ഇറാൻ ദ്വീപ് സന്ദർശനത്തിനിടെ കാണാതായ മുൻ എഫ്.ബി.ഐ (Federal Bureau of Investigation) ഏജന്റിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 1.4 ബില്യൺ ഡോളർ ഇറാൻ ഭരണകൂടം നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കാണാതായ റോബർട്ട് ലെവിൻസന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 107 മില്യൺ ഡോളർ നൽകണമെന്ന പ്രത്യേക വിദ​ഗ്ദന്റെ ശുപാർശ സ്വീകരിച്ചതായി കഴിഞ്ഞ ആഴ്ച്ച പുറപ്പെടുവിച്ച ഉത്തരവിൽ യു.എസ് ജില്ലാ ജഡ്ജി തിമോത്തി കെല്ലി വ്യക്തമാക്കി. ശിക്ഷാനടപടിയെന്ന നിലയിൽ 1.3 ബില്യൺ നൽകണമെന്ന് ജഡ്ജി വിധിച്ചു.

ലെവിൻസന്റെ കുടംബത്തിന് ഭീമമായ തുക നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ച വിധിയിൽ, 2017ലെ അമേരിക്കൻ സർവകലാശാല വിദ്യാർഥിയായ ഓട്ടോ വാമ്പിയർ ഉത്തരകൊറിയയിലെ തടവിൽ നിന്ന് മോചിതനായ ഉടൻതന്നെ മരണപ്പെട്ട കേസ് കോടതി എടുത്തുപറഞ്ഞു.

Related Articles