Current Date

Search
Close this search box.
Search
Close this search box.

ബിന്‍ലാദന്റെ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴ് കോടി പ്രഖ്യാപിച്ച് യു.എസ്

വാഷിങ്ടണ്‍: ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഏഴ് കോടി (ഒരു മില്യണ്‍ ഡോളര്‍) പ്രതിഫലം പ്രഖ്യാപിച്ച യു.എസ്. ഹംസ ബിന്‍ലാദന്‍ ഇസ്‌ലാമിക തീവ്രവാദ സംഘത്തിന്റെ നേതാവായി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് അഫ്ഗാന്‍ പാകിസ്താന്‍ അതിര്‍ത്തിയിലാണ് അദ്ദേഹം ഉള്ളതെന്നാണ് കരുതുന്നതെന്നും യു.എസ് അധികൃതര്‍ പറഞ്ഞു.

തന്റെ പിതാവിനെ വധിച്ചതിന്റെ പ്രതികാര നടപടിയായി യു.എസിനെയും പശ്ചാത്യന്‍ രാജ്യങ്ങളെയും ആക്രമിക്കാന്‍ തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോകളും ഓഡിയോകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തുവന്നിരുന്നു.
അല്‍ഖ്വയ്ദ തലവനായ ഉസാമ ബിന്‍ലാദനെ 2011ലാണ് യു.എസിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്. അതേസമയം ഹംസ എവിടെയാണ് ഉള്ളതെന്നതിനെക്കുറിച്ച് ആര്‍ക്കും കൃത്യമായ വിവരമില്ല. ഹംസയെക്കുറിച്ചുള്ള വിവരങ്ങളോ സൂചനകളോ നല്‍കുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. യു.എസിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് യു.എസിന്റെ നടപടി.

Related Articles