Current Date

Search
Close this search box.
Search
Close this search box.

മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്: പ്രതിഷേധാര്‍ഹമെന്ന് മുസ്‌ലിം ലീഗ്

ന്യൂഡല്‍ഹി: കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ചാപ്റ്റര്‍ സെക്രട്ടറിയും മുതിര്‍ന്ന മലയാളി മാധ്യമ പ്രവര്‍ത്തകനുമായ സിദ്ദീഖ് കാപ്പനെതിരെയും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചവര്‍ക്കെതിരേയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യു.പി പോലീസ് നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം പറഞ്ഞു.

കൂട്ടബലാല്‍സംഘത്തിനിരയായി കൊല ചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി പുറപ്പെട്ട മാധ്യമ പ്രവര്‍ത്തകനെതിരെ യു.എ.പി.എ ചുമത്തുക എന്നത് സ്വേഛാധിപത്യത്തില്‍ സംഭവിക്കുന്ന കാര്യമാണ്. മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ ചുമത്തിയ യു.എ.പി.എ അടക്കമുള്ള എല്ലാ വകുപ്പുകളും ഉടന്‍ പിന്‍വലിക്കണമെന്നും ദേശീയ നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീനാണ് പ്രസ്താവന പുറത്തിറക്കിയത്.

നടപടിക്കെതിരെ മുസ്ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ്, നവാസ്‌കനി എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

Related Articles