Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദവിരുദ്ധ ഓഫീസ് ഖത്തറിൽ തുറക്കാനൊരുങ്ങി യു.എൻ

ദോഹ: യു.എൻ തീവ്രവാദവിരുദ്ധ പദ്ധതിയുടെ ഭാ​ഗമായി ദോഹയിൽ ഓഫീസ് തുറക്കാൻ അന്തിമ ധാരണയിലെത്തിയതായി യു.എന്നും ഖത്തറും അറിയിച്ചു. ലോകമെമ്പാടുമുള്ള പാർലമെന്റ് അം​ഗങ്ങളുടെ പിന്തുണ ശക്തിപ്പെടുത്തുക, നൂതനമായ കണ്ടെത്തലുകളെ ഉപയോ​ഗപ്പെടുത്തുക, ശേഷി വർധിപ്പിക്കുക, വിജ്ഞാനം, ​ഗവേഷണം തുടങ്ങിയവ മെചപ്പെടുത്തുന്നതിനുള്ള കേന്ദ്രമായാണ് യു.എൻ.ഒ.സി.ടി (United Nations Counter-Terrorism) പ്രവർത്തിക്കുകയെന്ന് ബുധനാഴ്ച കരാറിൽ ഒപ്പുവെച്ചതിന് ശേഷം സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് അൽ മഹ്മൂദും യു.എൻ.ഒ.സി.ടി സെക്രട്ടറി ജനറൽ വ്ലാദമിർ വൊറൊങ്കോവും തമ്മിൽ കരാറിൽ ഒപ്പുവെക്കുകയായിരുന്നു. തീവ്രവാദ പരീക്ഷണത്തിൽ നിന്ന് മനുഷ്യകുലത്തെ സംരക്ഷിക്കുന്നതിന് ലോകമെമ്പാടുമുള്ള പാർലമെന്റ് അം​ഗങ്ങളെ അവരുടെ മഹത്തായ ദൗത്യത്തിൽ സഹായിക്കാൻ ഖത്തർ എല്ലാ ശ്രമങ്ങളും നടത്തുന്നു -അൽ മഹ്മൂദ് പറഞ്ഞു.

Related Articles