Current Date

Search
Close this search box.
Search
Close this search box.

കോവിഡ് പ്രതിസന്ധികള്‍ 2021ലും തുടരും; മുന്നറിയിപ്പുമായി യു.എന്‍

ന്യൂയോര്‍ക്ക്: കോവിഡ് സൃഷ്ടിച്ച അനുരണനങ്ങള്‍ അടുത്ത വര്‍ഷവും തുടര്‍ന്നേക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. നിരവധി പേര്‍ക്ക് 2021ലും മാനുഷിക സഹായം ആവശ്യമായി വരുമെന്നും കടുത്ത ദാരിദ്ര്യത്തിന്റെ തോത് വരും വര്‍ഷത്തില്‍ ഗണ്യമായി വര്‍ധിച്ചേക്കുമെന്നാണ് യു.എന്‍ പ്രസ്താവിച്ചത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, ശുചീകരണം എന്നിവ 33ല്‍ ഒരാള്‍ക്ക് ആവശ്യമായി വരുമെന്നും ഇക്കാര്യങ്ങളില്‍ ഈ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനവുണ്ടാകുമെന്നും ചൊവ്വാഴ്ച യു.എന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2021ലെ മൊത്തം ആഗോള മാനുഷിക അടിസ്ഥാന ആവശ്യങ്ങളുടെ പഠനം നടത്തിയാണ് യു.എന്‍ ഈ കണക്ക് പുറത്തുവിട്ടത്.

ലോകത്താകമാനമുള്ള 235 മില്യണ്‍ ആളുകളെ ഉദ്ദേശിച്ചാണ് യു.എന്നിന്റെ കണക്കുകൂട്ടല്‍. സിറിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍, എത്യോപ്യ, ഡെമോക്രോറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. പ്രതിസന്ധി അവസാനിച്ചിട്ടില്ല, ആഗോള തലത്തില്‍ പകര്‍ച്ചവ്യാധിയുടെ ആഘാതം മൂലം സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുമ്പോള്‍ മാനുഷിക സഹായ ബജറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് പറഞ്ഞു.

ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നത്, ജീവിത വരുമാനം കുറഞ്ഞത്, വാക്‌സിന്‍ കണ്ടുപിടിക്കാത്തതിന്റെ അഭാവം സ്‌കൂളുകളുടെ അടവ് എന്നിവ മൂലം ആളുകളുടെ ജീവിതം ഇതിനകം തന്നെ മുള്‍മുനയിലാണെന്നും അത് അടുത്ത വര്‍ഷവും തുടരുമെന്നുമാണ് അന്റോര്‍ണിയോ ഗുട്ടറസ് പറഞ്ഞത്.

 

Related Articles