Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അട്ടിമറിയെക്കുറിച്ച് അഭ്യൂഹം പരത്തിയ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ഖത്തറിനെതിരെ അട്ടിമറിക്കായി അഭ്യൂഹം പരത്തിയ മുപ്പതോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ അധികൃതര്‍ നീക്കം ചെയ്തു. സൗദിയുമായി ബന്ധപ്പെടുത്തി ഖത്തറിനെ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട കിംവദന്തികളാണ് ഈ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചിരുന്നത്. എല്ലാം വ്യാജ അക്കൗണ്ടുകളായിരുന്നുവെന്നും ട്വിറ്റര്‍ വ്യക്തമാക്കി. സൗദി അറേബ്യയിലുള്ള ഫഹദ് ബിന്‍ അബ്ദുല്ല അല്‍താനിയെന്ന പേരിലായിരുന്നു ഇതില്‍ ഒരു അക്കൗണ്ട്. ഈ അക്കൗണ്ടിന് ഒരു ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.

പ്രവാസികളായ വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഖത്തരികള്‍ എന്ന പേരിലാണ് മിക്ക അക്കൗണ്ടുകളിലും പേര് വിവരങ്ങള്‍ നല്‍കിയത്. എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ ഈ അക്കൗണ്ടുകളിലെ മിക്കയാളുകളും പേരും മറ്റ് വിവരങ്ങളും മുന്‍പത്തെ ട്വീറ്റുകളുമെല്ലാം നീക്കം ചെയ്തു. അല്‍താനി ഖത്തര്‍ ജയിലില്‍ പീഡനം അനുഭവിച്ചിരുന്നുവെന്നത് കെട്ടിച്ചമച്ച റിപ്പോര്‍ട്ട് ആണെന്നും Stanford Internet Observatoryയെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെയും പേരില്‍ വ്യാജ വാര്‍ത്തകളും ഇവര്‍ ഇതിലൂടെ പ്രചരിപ്പിച്ചിരുന്നു.

Related Articles