Current Date

Search
Close this search box.
Search
Close this search box.

ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകി ഉർദു​ഗാൻ

അങ്കാറ: ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് തുർക്കി പൗരന്മാരോട് പ്രസിഡ‍ന്റ് റജബ് ത്വയ്യിബ് ഉർദു​ഗാൻ ആഹ്വാനം നൽകി. അറബ് ലോകത്ത് ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. ഉർദു​ഗാന്റെ തിങ്കളാഴ്ചത്തെ പരാമർശം തുർക്കിക്കും ഫ്രാൻസിനുമിടയിലെ ബന്ധത്തിൽ വിള്ളൽ സൃഷ്ടിച്ചിരിക്കുകയാണ്.

എന്റെ ജനതയോട് ഇവിടെ ഞാൻ ആഹ്വാനം ചെയ്യുകയാണ്. ഒരിക്കലും ഫ്രഞ്ച് ലേബലുള്ള ഉത്പന്നങ്ങൾക്ക് വിശ്വാസ്യത നൽകരുത്. അത് വാങ്ങുകയും അരുത് -തുർക്കി പ്രസി‍‍ഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാൻ ടി.വി സംഭാഷണത്തിൽ വ്യക്തമാക്കിയതായി ടി.ആർ.ടി റിപ്പോർട്ട് ചെയ്തു.

ഫ്രഞ്ച് പ്രസി‍ഡന്റ് ഉമ്മാനുവൽ മാക്രോൺ ഈ മാസം ആദ്യത്തിൽ നടത്തിയ പ്രസം​ഗത്തിലെ ഇസ്‌ലാം വിരുദ്ധ പരാമർശത്തെ തുടർന്നാണ് ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിന് വിവിധ രാഷ്ട്രങ്ങൾ രം​ഗത്തുവന്നിരിക്കുന്നത്. ലോക തലത്തിൽ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‌ലാം എന്നായിരുന്നു മാക്രോണിന്റെ പരാമർശം. പ്രവാചകൻ മുഹമ്മദിനെ ചിത്രീകരിച്ച കാർട്ടൂണിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതും പ്രതിഷേധത്തിന് ആക്കംകൂട്ടി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles