Current Date

Search
Close this search box.
Search
Close this search box.

സൗദിയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് ചർച്ച നടത്തി ഉർദു​ഗാൻ

അങ്കാറ: സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സൽമാൻ രാജാവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാൻ ഫോണിലൂടെ ചർച്ച നടത്തി. മാധ്യമ പ്രവർത്തകൻ ജമാൽ ഖശോ​ഗി വധത്തിന് ശേഷം തുർക്കി സൗദിയുമായി അപൂർവമായി മാത്രമാണ് ബന്ധപ്പെട്ടിരുന്നത്. റിയാദിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഉർദു​ഗാൻ സൽമാൻ രാജാവുമായി ഫോണിലൂടെ സംഭാഷണം നടത്തിയിരിക്കുന്നത്. ഇരു രാഷ്ട്രങ്ങളുടെ ബന്ധം നന്നാക്കുന്നതിനെ സംബന്ധിച്ച് ഉർദു​ഗാനും സൽമാൻ രാജാവും സംസാരിക്കുകയും, ജി20 ഉച്ചകോടിയിൽ അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തതായി തുർക്കി പ്രസിഡൻസി വെള്ളിയാഴ്ച അറിയിച്ചു.

ലിബിയയിലെയും സറിയൻ സംഘട്ടത്തിലെയും നയങ്ങൾ ഉൾപ്പടെ സൗദിക്കും തുർക്കിക്കുമിടയിൽ പല വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, 2018ൽ വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖശോ​ഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വധിക്കപ്പെട്ടതിനെ തുടർന്നാണ് രാജ്യങ്ങൾക്കിടയിൽ ബന്ധം കൂടുതൽ വഷളായത്.

Related Articles