Current Date

Search
Close this search box.
Search
Close this search box.

ന​ഗോർണോ-കാരാബാ​ക്: അർമേനിയക്ക് മുന്നറിയിപ്പ് നൽകി തുർക്കി

അങ്കാറ: സമാധാന കരാ‍ർ ലംഘിച്ചാൽ അർമേനിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് തുർക്കി. ന​ഗോർണോ-കാരാബാ​ക് വെടിനിർത്തൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് തുർക്കി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെടനിർത്തൽ ലംഘിക്കുകയാണെങ്കിൽ അതിന്റെ വില അവർ നൽകേണ്ടിവരുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്ലു അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉടമ്പടി അർമേനിയ മാനിക്കുകയും, മേഖലയിൽ നിന്ന് സ്വമേധയാ പിൻവാങ്ങുകയും ചെയ്യേണ്ടതാണ് -മെവ്‌ലറ്റ് കാവുസോഗ്ലു കൂട്ടിചേർത്തു. നഗോർണോ-കാരാബാ​ക് പോരാട്ടത്തിൽ അസർബൈജാന്റെ അടുത്ത സഖ്യകക്ഷിയാണ് തുർക്കി. തുർക്കിയും അർമേനിയയെ അനുകൂലിക്കുന്ന റഷ്യയും കഴിഞ്ഞ ബുധനാഴ്ചയാണ് ന​ഗോർണോ-കരാബാ​ഗ് സമാധന ശ്രമത്തിന് ധാരണയിലെത്തിയത്.

Related Articles