Current Date

Search
Close this search box.
Search
Close this search box.

കോവിഡ് വിട്ടൊഴിയാതെ തുര്‍ക്കി; നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു

അങ്കാറ: കോവിഡ് പ്രതിസന്ധി വിട്ടൊഴിയാതെ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ് തുര്‍ക്കിയില്‍. മരണസംഖ്യ ദിനേന ക്രമാനുപാതമായി തുടരുന്നതിനിടെ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കുകയാണ് തുര്‍ക്കി ഭരണകൂടം. വാരാന്ത്യങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണും അല്ലാത്ത സമയങ്ങളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ തുര്‍ക്കിയില്‍.

കര്‍ഫ്യൂ വാരാന്ത്യങ്ങളിലേക്കും രാത്രിയിലേക്കും നീട്ടുകയാണെന്നും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. നാലു മാസമായി രോഗലക്ഷണ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന തുര്‍ക്കിയില്‍ കഴിഞ്ഞ ആഴ്ച കോവിഡ് പോസിറ്റീവ് കേസുകള്‍ 30,000ലേക്ക് എത്തിയിട്ടുണ്ട്. തിങ്കളാഴ്ച ദിനേനയുള്ള കോവിഡ് കേസിന്റെ എണ്ണം 31219 ആണ്. 8 പേരാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 188 പേര്‍ മരിച്ചു. തുര്‍ക്കി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ പ്രധാന നഗരങ്ങളും പാര്‍ക്കുകളും പൊതുഇടങ്ങളും ശൂന്യമായി. ആളുകള്‍ പുറത്തേക്കിറങ്ങുന്നത് ഗണ്യമായി കുറഞ്ഞു.

വാരാന്ത്യങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാത്രി വരെയാകും ലോക്ഡൗണ്‍. രാത്രി 9 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പലചരക്ക് കടകളെയും ഭക്ഷ്യ വിതരണ സേവനങ്ങളെയും ലോക്ക്ഡൗണുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Related Articles