Current Date

Search
Close this search box.
Search
Close this search box.

ഉപരോധം ഏർപ്പെടുത്തുമെന്ന യൂറോപ്യൻ യൂണിയൻ ഭീഷണിയെ വിമർശിച്ച് തുർക്കി

അങ്കാറ: തുർക്കിക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി. വിവാദമായ കിഴക്കൻ മെഡിറ്ററേനിയനിലെ തുർക്കിയുടെ ഊർജ പര്യവേക്ഷണ പ്രവർത്തനങ്ങളിലാണ് യൂറോപ്യൻ യൂണിയൻ താക്കീത് നൽകിയിരിക്കുന്നത്. സൈപ്രസും ​ഗ്രീസും അവകാശപ്പെടുന്ന വെള്ളത്തിൽ നിയമവിരുദ്ധമയി കുഴിച്ചെടുക്കലും ​ഗവേഷണവും നടത്തുന്ന സംഘത്തെ തടയുന്നതിൽ തുർക്കി പരാജയപ്പെടുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് വെള്ളിയാഴ്ച യൂറോപ്യൻ യൂണിയൻ നേതൃത്വങ്ങൾ മുന്നറിയിപ്പ് നൽകി.

ഉപരോധം എന്ന് നിരന്തരമായി ആവർത്തിക്കുന്ന ഭാഷ നിർമാണാത്മകമല്ല. ഇതിന് എവിടെയും സ്വീകാര്യത ലഭിക്കുകയുമില്ല- തുർക്കി വിദേശകാര്യ മന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കി.

 

 

 

 

 

 

 

Related Articles