Current Date

Search
Close this search box.
Search
Close this search box.

തുർക്കി ​ഭൂചലനം: മരണം 71ആയി

അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ തകർന്ന കെട്ടിടത്തിൽ നിന്ന് എഴുപത് വയസ്സ് പ്രായമുള്ള അഹ്മദ് സിതീമിന രക്ഷാപ്രവർത്തകർ ഞായറാഴ്ച പുറത്തെടുത്തു. അവശിഷ്ടങ്ങിൾക്കിടയിൽ നിന്ന് ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് അഹ്മദ് സിതീമിനെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നത്. ഇപ്പോൾ അദ്ദേഹം ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ് -ആരോ​ഗ്യ മന്ത്രി ഫഖ്റുദ്ധീൻ ഖോജ പറഞ്ഞു. തുർക്കിയെയും ​ഗ്രീസിനെയും പിടിച്ചുകലുക്കിയ വെള്ളിയാഴ്ചത്തെ ശക്തമായ ഭൂചലനത്തിൽ 71 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

ദുരന്തത്തിന്റെ മൂന്നാം ദിവസം, തുർക്കിയിലെ മൂന്നാമത്തെ വലിയ ന​ഗരമായ ഇസ്മിറിൽ രക്ഷപ്പെടുന്നവരെക്കാൾ കൂടുതൽ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Related Articles