Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുര്‍ക്കി ബഹിഷ്‌കരിക്കുന്നു

അങ്കാറ: തുര്‍ക്കി-അമേരിക്കന്‍ ബന്ധം ദിനേന വഷളാകവേ അമേരിക്കന്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി തുര്‍ക്കി. ചൊവ്വാഴ്ച തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനാണ് അമേരിക്കന്‍ നിര്‍മിത ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ യു.എസ് നിര്‍മിത ഐഫോണുകള്‍ ബഹിഷ്‌കരിക്കുമെന്നും പകരം കൊറിയന്‍ നിര്‍മിത സാംസങ് സ്മാര്‍ട്‌ഫോണുകളും തുര്‍ക്കി നിര്‍മിത ഉത്പന്നങ്ങളും വിപണിയിലെത്തിക്കാനുമാണ് ആലോചന. അതേസമയം, എങ്ങനെയാണ് തുര്‍ക്കി ബഹിഷ്‌കരണം നടപ്പിലാക്കുക എന്നത് വ്യക്തമല്ല.

കഴിഞ്ഞയാഴ്ച തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം തകര്‍ന്നിരുന്നു. ഈ വര്‍ഷം 45 ശതമാനത്തിനു മുകളിലാണ് മൂല്യമിടിഞ്ഞത്. ഡോളറുമായുള്ള മൂല്യത്തകര്‍ച്ചയെത്തുടര്‍ന്ന് പ്രതിസന്ധി മറികടക്കാനുള്ള വഴികള്‍ തുര്‍ക്കി ആലോചിക്കുന്നുണ്ട്. മൂല്യത്തകര്‍ച്ചയെത്തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.

തുര്‍ക്കി ജയിലിലടച്ച യു.എസ് വൈദികന്‍ ആന്‍ഡ്രൂ ബ്രന്‍സനെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചാണ് യു.എസ് തുര്‍ക്കിക്കു മേലെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. ചാരവൃത്തിയിലേര്‍പ്പെട്ടതിനും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനുമാണ് അമേരിക്കന്‍ മത പുരോഹിതനെ തുര്‍ക്കി അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. ബ്രന്‍സനെ വിട്ടയച്ചില്ലെങ്കില്‍ ഉപരോധമടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ ഭീഷണിയെ തുര്‍ക്കി തള്ളിക്കളഞ്ഞിരുന്നു

Related Articles