Current Date

Search
Close this search box.
Search
Close this search box.

ഇല്‍ഹാന്‍ ഉമറിനെ അധിക്ഷേപിച്ച് ട്രംപ്

ilhan omar

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിനിധിസഭയിലെ ഡെമോക്രാറ്റ് പ്രതിനിധി ഇല്‍ഹാന്‍ ഉമറിനെ വംശീയമായി അധിക്ഷേപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവിഹിത മാര്‍ഗത്തിലൂടെയാണ് അവര്‍ യു.എസില്‍ എത്തിയതെന്നും സ്വന്തമായി ഒരു രാജ്യമില്ലാത്ത അവള്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ പ്രതിനിധി സംഭയിലെ ആദ്യ മുസ്ലിം വനിതയാണ് സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഉമര്‍. അമേരിക്കയിലെത്തി പൗരത്വമെടുത്ത അവര്‍ മിനസോട്ടയില്‍ നിന്നുള്ള പ്രതിനിധി സഭാംഗമാണ്.

‘സഹോദരനെ വിവാഹം ചെയ്‌തെന്ന് രേഖയുണ്ടാക്കിയാണ് അവര്‍ കുടിയേറിയത്. അവരെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും’ ട്രംപ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് ട്രംപ് ഇല്‍ഹാനെതിരെ ആഞ്ഞടിച്ചത്.
‘അവള്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്നു. ഒരു സര്‍ക്കാര്‍ പോലുമില്ലാത്ത സ്ഥലത്ത് നിന്നാണ് അവള്‍ വരുന്നത്, എന്നിട്ട് ഇവിടെയെത്തി നമ്മുടെ രാജ്യം എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് പറയുകയാണ്. അവള്‍ ഒരു അത്ഭുത വ്യക്തിയാണെന്നും’ ട്രംപ് പരിഹസിച്ചു.
നേരത്തെയും ഉമറിനെതിരെ ട്രംപ് ഇത്തരത്തിലുള്ള വംശീയ അധിക്ഷേപങ്ങള്‍ നടത്തിയിരുന്നു. യു.എസ് പ്രതിനിധി സഭയിലേക്ക് വിജയിക്കുന്ന ആദ്യ കുടിയേറ്റ മുസ്ലിം വനിതകളായിരുന്നു ഇല്‍ഹാന്‍ ഉമറും ഫലസ്തീന്‍ വംശജയായ റാഷിദ തലൈബും.

Related Articles