Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനുള്ള സഹായം പുന:സ്ഥാപിക്കണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍

വാഷിങ്ടണ്‍: ഫലസ്തീന് അമേരിക്ക നല്‍കിവന്നിരുന്ന സഹായം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത്. ഫലസ്തീനെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിയായ unrwa ക്കുള്ള സഹാം തുടരണമെന്നാണ് 59 അംഗ കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണെന്നും അവര്‍ പറഞ്ഞു.

യു.എന്നിന്റെ യു.എസ് അംബാസിഡര്‍ കെല്ലി ക്രാഫ്റ്റിന് ഇതു സംബന്ധിച്ച് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെയും അറബ് രാജ്യങ്ങളിലെയും ഫലസ്തീനികളെ സഹായിക്കണമെന്നും കോവിഡിനെതിരെ പോരാടുന്നതിന് അടിയന്തിര സഹായം നല്‍കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. UNRWA ക്കും ഫലസ്തീനും മാനുഷിക പരിഗണന നല്‍കി സഹായം പുനരാരംഭിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

Related Articles