Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പാരിസ്: ഇസ്‌ലാം വിരുദ്ധ നീക്കങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്ന ഫ്രാന്‍സില്‍ വിഷയം കൂടുതല്‍ ആളിക്കത്തിച്ച് വീണ്ടും ഭീകരാക്രമണം. വ്യാഴാഴ്ച ഫ്രാന്‍സ് നഗരമായ നൈസില്‍ നടന്ന കത്തിക്കുത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നൈസ് നഗരത്തിലെ നോട്രെ ഡാം ചര്‍ച്ചിന് സമീപമാണ് ആക്രമണമുണ്ടായതെന്നും ആക്രമിയെ പൊലിസ് പിടികൂടിയിട്ടുണ്ടെന്നും മേയര്‍ ക്രിസ്റ്റിയന്‍ എസ്‌ട്രോസി പറഞ്ഞു. ഇത് ഭീകരാക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സ് വീണ്ടും ഇസ്ലാമിക-ഫാസിസത്തിന്റെ ഇരയായിരിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണ്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തീവ്രവാദ ബന്ധമുള്ള കേസിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഫ്രാന്‍സിലെ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പുതിയ ആക്രമണത്തിന് ബന്ധമുണ്ടോ എന്നും വ്യക്തമല്ല.

ഈ മാസം ആദ്യം ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ ചെചെന്‍ വംശജനായ സാമുവല്‍ പാറ്റിയെ പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ച് ഒരു സംഘം ആക്രമികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന ആക്രമണവും ഇസ്‌ലാമുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചാര്‍ലി ഹെബ്ദോയുടെയും ഇസ്ലാം വിരുദ്ധ നിലപാടുകള്‍ക്കെതിരെ ലോകവ്യാപകമായ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്.

Related Articles