Current Date

Search
Close this search box.
Search
Close this search box.

ഓസ്‌കാര്‍ പട്ടികയിലുള്ള സിറിയന്‍ സംവിധായകന് യു.എസ് വിസയില്ല

ന്യൂയോര്‍ക്ക്: 2020ലെ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയ സിറിയന്‍ സിനിമ സംവിധായകന്‍ ഫിറാസ് ഫയ്യാദിന് യു.എസ് വിസ നല്‍കിയില്ല. ‘ദി കേവ്’ എന്ന സിനിമയാണ് ഓസ്‌കാറിന് നാമനിര്‍ദേശം ലഭിച്ചത്. എന്നാല്‍ ലോസ് ആഞ്ചലസില്‍ വെച്ച് നടക്കുന്ന ഓസ്‌കാറുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാന്‍ ഫിറാസിന് യു.എസ് വിസ അനുവദിച്ചില്ല.

പ്രസിഡന്റ് ട്രംപിന്റെ മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്ര നിരോധനമാണ് ഫിറാസിന് തിരിച്ചടിയായത്. ഓസ്‌കാര്‍ പട്ടികയില്‍ ഇടം നേടിയ ചിത്രം ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന പരിപാടികളില്‍ പ്രമോട്ട് ചെയ്യേണ്ടതുണ്ട്. അതിനായി യു.എസിലേക്ക് പോകാനാണ് അദ്ദേഹത്തിന് വിസ നിഷേധിച്ചത്. ഫേസ്ബുക്കിലൂടെ ഫയ്യാദ് തന്നെയാണ് ഇക്കാര്യമറിയിച്ചത്.

2018ല്‍ ‘ലാസ്റ്റ് മെന്‍ ഇന്‍ അലപ്പോ’ മികച്ച ഡോക്യുമെന്ററിക്ക് ഫീച്ചര്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ഫിറാസിന് അന്ന് വിസ അനുവദിച്ചിരുന്നു.

Related Articles