Current Date

Search
Close this search box.
Search
Close this search box.

സിറിയൻ രാസായുധ ആ​ക്രമണം: ബശ്ശാർ അൽ അസദിനെതിരെ ജർമൻ കോടതിയിൽ കേസ്

ബെർലിൻ: ദീർഘകാലമായി രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ബശ്ശാർ അൽ അസദ് ഭരണകൂടം രാസായുധം ഉപയോ​ഗിച്ചുവെന്ന് ആരോപിച്ച് എൻ.ജി.ഒകൾ സമർപ്പിച്ച ക്രമിനൽ പരാതി ലഭിച്ചതായി ജർമൻ അധികൃതർ സ്ഥിരീകരിച്ചു. വിമതർ പിടിച്ചെടുത്ത ഡമസ്കസ് പ്രാന്തപ്രദേശമായ കഴിക്കൻ ​ഗൗത്തിലും, ഖാൻ ശൈഖൂൻ ന​ഗരത്തിലും 2013ലും 2017ലും നടത്തിയ രാസായുധ ആക്രമണം അന്വേഷിക്കണമെന്ന് ഓപൺ സൊസൈറ്റി ജസ്റ്റിസ് ഇനേഷ്യേറ്റീവ്, സിറിയൻ സെന്റർ ഫോർ മീഡിയ എന്റ് എക്സ്പ്രഷൻ, സിറിയൻ ആർക്കൈവ് എന്നീ എൻ.ജി.ഒകൾ ജർമൻ അറ്റോർണി ജനറിലോട് ആവശ്യപ്പെട്ടു.

ബശ്ശാർ അൽ അസദ് ഭരണകൂടം അന്വേഷണം നേരിടുന്നതിന് ആവശ്യമായ തെളിവുകൾ സമർപ്പിച്ചതായി മൂന്ന് എൻ.ജി.ഒകളും ചൊവ്വാഴ്ച വ്യക്തമാക്കി.

Related Articles