Current Date

Search
Close this search box.
Search
Close this search box.

സുഡാൻ മുൻ പ്രധാനമന്ത്രി സാദിഖ് അൽ മഹ്ദി അന്തരിച്ചു

ഖാർതൂം: സുഡാൻ മുൻ പ്രധാനമന്ത്രി സാദിഖ് അൽ മഹ്ദി അന്തരിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് യു.എ.ഇ ആശുപത്രിയിൽ ചികിത്സിയിലായിരുന്നു. 84 വയസ്സായിരുന്നു. യു.എ.ഇയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാഴ്ചക്ക് ശേഷം, സാദിഖ് അൽ മഹ്ദി മരിച്ചതായി കുടുംബം ചൊവ്വാഴ്ച അറിയിക്കുകയായിരുന്നു. കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചതായി കുടുംബം അറിയിച്ചിരുന്നു. തുടർന്ന് സുഡാനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ദിവസങ്ങൾക്ക് ശേഷം കൂടുതൽ ചികിത്സക്കായി യു.എ.ഇയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സുഡാനിലെ ഉമ്മുദർമാൻ പട്ടണത്തിൽ വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ സംസ്കരിക്കുമെന്ന് ഉമ്മ പാർട്ടി അറിയിച്ചു.

സുഡാനിലെ അവസാനത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ് സാദിഖ് അൽ മഹ്ദി. 1989ൽ സൈനിക അട്ടിമറിയെ തുടർന്ന് അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിതിന് ശേഷമാണ് മുൻ പ്രസിഡന്റ് ഉമർ അൽ ബശീർ അധികാരത്തിലേറുന്നത്.

Related Articles