Current Date

Search
Close this search box.
Search
Close this search box.

ഭീകരപട്ടികയില്‍ നിന്ന് ഒഴിവാക്കല്‍; സാമ്പത്തിക മുന്നേറ്റം പ്രതീക്ഷിച്ച് സുഡാന്‍

കാര്‍തൂം: അമേരിക്കയുടെ ഭീകരപട്ടികയില്‍ നിന്ന് സുഡാനെ ഒഴിവാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ആശ്വാസത്തില്‍ സുഡാന്‍. ഭീകരപട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ രാജ്യത്ത് സാമ്പത്തിക രംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സുഡാന്‍ പ്രസിഡന്റ് അബ്ദുല്ല ഹംദോക് ട്വീറ്റ് ചെയ്തു.

സുഡാനിലെ പരിവര്‍ത്തന സര്‍ക്കാരും യു.എസ് ഭരണകൂടവും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് യു.എസിന്റെ തീവ്രവാദ സ്പോണ്‍സര്‍മാരുടെ പട്ടികയില്‍ നിന്ന് (എസ്.എസ്.ടി) സുഡാനെ നീക്കം ചെയ്യാനുള്ള കരാറില്‍ എത്തിച്ചേര്‍ന്നത്.

”വലിയ പുരോഗതി കൈവരിച്ച സുഡാനിലെ പുതിയ സര്‍ക്കാര്‍ രാജ്യത്ത് ഭീകരവാദത്തിനിരയായവര്‍ക്കും കുടുംബങ്ങള്‍ക്കും 335 മില്യണ്‍ ഡോളര്‍ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്. ആ സംഖ്യ നിക്ഷേപിച്ചുകഴിഞ്ഞാല്‍, ഞാന്‍ സുഡാനെ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ഓഫ് ടെററിസം ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും” എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഇത് വലിയ വാര്‍ത്തയാണ്, അമേരിക്കന്‍ ജനതയ്ക്കുള്ള നീതിയും സുഡാനിലേക്കുള്ള വലിയ ചുവടുവെപ്പുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമര്‍ അല്‍ ബശീറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് താഴെയിറങ്ങിയതിന് ശേഷം സുഡാനില്‍ ജനകീയ നേതൃത്വത്തിലുള്ള പരിവര്‍ത്തന സര്‍ക്കാരാണ് ഭരണം നടത്തുന്നത്.

 

Related Articles