Current Date

Search
Close this search box.
Search
Close this search box.

സ്റ്റുഡന്റസ് ഇന്ത്യ ഖത്തര്‍ ഇന്റര്‍സോണ്‍ ഡിബേറ്റ്: ദോഹ സോണ്‍ ജേതാക്കള്‍

ദോഹ:സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ ചാപ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഇന്റര്‍സോണ്‍ ഡിബേറ്റ് മത്സരം സമാപിച്ചു. ഹേയ്ന്‍സ് അലക്‌സാണ്ടര്‍, എല്‍വിന്‍ ലിറ്റോ, അക്ഷയ് വിജില്‍ എന്നിവര്‍ അണിനിരന്ന ദോഹ സോണ്‍ ജേതാക്കളായി. അഖില്‍ അന്‍വര്‍, ജഅഫര്‍ ഷമീം, ജല്‍വാന്‍ ജലീല്‍ എന്നിവരടങ്ങിയ റയ്യാന്‍ സോണിനാണ് രണ്ടാം സ്ഥാനം.

മികച്ച പ്രഭാഷകരായി ജഅഫര്‍ ഷമീം, അക്ഷയ് വിജില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അല്‍ ഖോര്‍, മദീന ഖലീഫ സോണ്‍ ടീമുകളും മത്സരത്തില്‍ പങ്കെടുത്തു. ‘മാധ്യമ സ്വാതന്ത്ര്യവും ഭരണകൂടവും’ എന്ന തലക്കെട്ടില്‍ നടന്ന ഡിബേറ്റ് ഫൈനലില്‍ ഹിശാം, അമീന്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന മത്സര പരിപാടിയില്‍ സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് ഫായിസ് റഹ്മാന്‍ സ്വാഗതം പറഞ്ഞു.

Related Articles