Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി നേതാക്കള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ ഈങ്ങാപുഴ ഇരുപത്തിയാറാം മൈല്‍ കണ്ണപ്പന്‍കുണ്ട് പ്രദേശത്ത് ദുരിതബാധിതരെ പാര്‍പ്പിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. അമ്പതിലധികം ദുരിതബാധിതരെ മൈലല്ലംപാറ സെന്റ് ജോസഫ് സ്‌കൂളിലും നൂറോളം ആളുകളെ കണ്ണപ്പന്‍കുണ്ട് ഗവണ്‍മെന്റ് സ്‌കൂളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.

പാര്‍പിടവും അടിസ്ഥാന സൗകര്യങ്ങളും നഷ്ടമായവരെയും മുന്‍കരുതലെന്ന നിലയില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയവരെയും നേതാക്കള്‍ കണ്ട് സംസാരിച്ച് ദുഖത്തില്‍ പങ്ക് ചേരുകയും പുനരധിവാസത്തിന് സഹായ സഹകരണങ്ങള്‍ അറിയിക്കുകയും ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റിനൊപ്പം സംസ്ഥാന സെക്രട്ടറിമാരായ ഹമീദ് സാലിം, ജുമൈല്‍ പി.പി, ഫവാസ് ടി.ജെ, ജില്ലാ സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്നു ഹംസ, ജമാഅത്തെ ഇസ്ലാമി പ്രാദേശിക നേതാവ് ഇബ്റാഹിം, ഹാഷിം, മുഹ്സിന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും ദ്രുതകര്‍മ്മസേനയും വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടത്തുന്നുണ്ട്. പുനരധിവാസം പൂര്‍ത്തീകരിച്ച് പ്രദേശത്തെ ആളുകളുടെ ആശങ്ക പരിഹരിക്കുന്നതുവരെ സര്‍ക്കാര്‍ സേവനങ്ങള്‍ തുടരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് വിവിധ മേഖലകളില്‍ സമാന രീതിയില്‍ ദുരിതങ്ങളനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. അവരെ സഹായിക്കാനും ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനങ്ങളനുഷ്ഠിക്കാനും സോളിഡാരിറ്റി പ്രവര്‍ത്തകരും യുവാക്കളും മുന്നിട്ടിറങ്ങണമെന്ന് പി.എം സാലിഹ് ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ പുനരധിവാസ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ പരിപാടികളും മാറ്റിവെച്ച് സോളിഡാരിറ്റി സേവനവാരം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles