Current Date

Search
Close this search box.
Search
Close this search box.

തെക്കൻ ഇറാഖ് ഏറ്റുമുട്ടൽ; ആറ് പേർ മരിച്ചു

ബ​ഗ്ദാദ്: തെക്കൻ ഇറാഖിലെ നാസിരിയയിൽ എതിരാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ആറ് പേർ മരിച്ചതായി ‍ഡോക്ടർമാർ ശനിയാഴ്ച എ.എഫ്.പി വാർത്താ ഏജൻസിയെ അറിയിച്ചു. 2019 ഒക്ടോബറിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാ​ഗമായ പ്രവർത്തകരും ജനകീയ ഷിയാ നേതാവ് മുഖ്തദ അൽ സദറിന്റെ അനുയായികളും തമ്മിൽ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. തെക്കൻ നഗരമായ നാസിരിയയിൽ പ്രധാനമായി തങ്ങൾ അധിവസിക്കുന്ന അൽഹബൂബി ചത്വരത്തിൽ, സദ്‌രികള്‍ തങ്ങളെ കൊലചെയ്യുകയും, കൂടാരങ്ങൾ കത്തിക്കുകയുമാണെന്ന് ഭരണകൂട വിരുദ്ധ പ്രക്ഷോഭ അംഗങ്ങൾ കുറ്റപ്പെടുത്തി.

ഇന്ന് മറ്റൊരു കൂട്ടക്കൊലക്ക് നാന്ദി കറുച്ചിരിക്കുന്നു. സമാധനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ ആയുധമുപയോ​ഗിക്കുന്നു. സംഘട്ടനവും, സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ അക്രമണങ്ങൾ അഴിച്ചുവിടുന്നതും അവസാനിപ്പിക്കാൻ സദ്‌രി പ്രസ്ഥാനത്തോടും സയ്യിദ് മുഖ്തദ അൽ സദറിനോടും ഞങ്ങൾ ആവശ്യപ്പെുടകയാണ് -ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാ​ഗമായ പ്രവർത്തകൻ മുഹന്നദ് അൽ മൻസൂർ പറഞ്ഞു.

Related Articles