Current Date

Search
Close this search box.
Search
Close this search box.

അഫ്രസുലിനെ കത്തിച്ചുകൊന്ന ശംഭുലാല്‍ 2019ല്‍ സ്ഥാനാര്‍ത്ഥിയാകും

ലക്‌നൗ: രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് അഫ്രസുല്‍ ഖാന്‍ എന്നയാളെ വെട്ടിക്കൊന്ന് പെട്രോളൊഴിച്ച് കൊന്ന ശംഭുലാല്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. മുസ്‌ലിംകളെ കൊല്ലുന്നതും തെരഞ്ഞെടുപ്പ് നേട്ടമാക്കി ഉപയോഗിക്കാനുള്ള ശ്രമത്തിനാണ് ഇതുവഴി ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നാണ് ശംഭുലാലിനെ മത്സരിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന തീരുമാനിച്ചത്. നിലവില്‍ കൊലപാതക കേസില്‍ ജോധ്പൂരി ജയിലില്‍ കഴിയുകയാണിയാള്‍. ജയിലില്‍ നിന്നും ശംഭുലാല്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് നവനിര്‍മാണ സേന ദേശീയ പ്രസിഡന്റ് അമിത് ജാനി അറിയിച്ചു.

ആഗ്രയില്‍ മത്സരിക്കാന്‍ ലാലിനെ പോലെ യോഗ്യനായ ഒരാളില്ല എന്നും കേസ് അവസാനിക്കുന്നത് വരെ ലാല്‍ ഒരു ആരോപിതന്‍ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ശംഭുലാല്‍ ഇതിന് സമ്മതം നല്‍കിയതായും അദ്ദേഹം പറഞ്ഞു. 2017 ഡിസംബര്‍ ആറിനാണ് ബംഗാള്‍ സ്വദേശിയായ അഫ്രസുല്‍ ഖാനെ ശംഭുലാല്‍ രാജസ്ഥാനിലെ രാജസമന്ദറില്‍ വെച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ 14കാരനായ ബന്ധുവായ കുട്ടിയെക്കൊണ്ട് മൊബൈലില്‍ ഷൂട്ട് ചെയ്യിപ്പിക്കുകയും പിന്നീട് ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ലൗജിഹാദ് ആണെന്ന് ആരോപിച്ചായിരുന്നു കൊല. എന്നാല്‍ ഇതല്ല കാരണം എന്നു പിന്നീട് തെളിയുകയും യാതൊരു പ്രകോപനവുമില്ലാതെ നടന്ന കൊലയാണെന്നും പിന്നീട് തെളിഞ്ഞിരുന്നു.

Related Articles