Current Date

Search
Close this search box.
Search
Close this search box.

ചര്‍ച്ചക്കായി ഹമാസ് ഉന്നതസംഘം ഈജിപ്തിലേക്ക്

ഗസ്സ സിറ്റി: വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഹമാസിന്റെ മുതിര്‍ന്ന പ്രതിനിധി സംഘം ഈജിപ്തിലേക്ക് പോകുന്നതായി ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. ഹമാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

ഹമാസ് ഡെപ്യൂട്ടി തലവന്‍ സലാഹ് അല്‍ അരൂരി, ഹമാസ് രാഷ്ട്രീയ കാര്യ സമിതി അംഗം ഇസ്സത് അല്‍ റാഷിഖ്, ഗസ്സയിലെ ഹമാസ് പ്രതിനിധി ഖാലിദ് അല്‍ ഹയ്യ എന്നിവരടങ്ങുന്ന സംഘമാണ് ഈജിപ്ത് തലസ്ഥാനമായ കൈറോവിലേക്ക് പോകുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എങ്ങിനെ മെച്ചപ്പെടുത്താമെന്നും പരസ്പര പരിഗണനയുള്ള നിരവധി കാര്യങ്ങള്‍ എങ്ങിനെ പരിഹരിക്കാമെന്നും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും ഹമാസ് നേതാക്കള്‍ അറിയിച്ചു. ഗസ്സ മുനമ്പിലെ ഫലസ്തീന്‍ ആഭ്യന്തര പ്രശ്‌നങ്ങളിലെ അനുരഞ്ജനവും ഗസ്സ മുനമ്പിനെ ബാധിക്കുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഈജിപ്തിനുള്ള പങ്കിനെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ചര്‍ച്ചയുടെ സമയമോ തീയതിയോ പുറത്തുവിട്ടിട്ടില്ല.

Related Articles