Current Date

Search
Close this search box.
Search
Close this search box.

ഹൊദൈദയില്‍ സൗദിയുടെ ഡ്രോണ്‍ യെമന്‍ സൈന്യം വെടിവെച്ചിട്ടു

സന്‍ആ: യെമന്റെ പടിഞ്ഞാറന്‍ തീരപ്രദേശമായ ഹൊദയ്ദയിലൂടെ പറന്ന സൗദിയുടെ ഡ്രോണ്‍ യെമന്‍ സൈന്യം വെടിവെച്ചിട്ടു. സൗദി സൈനിക പരിശോധനയുടെ ഭാഗമായി നടത്തിയ നിരീക്ഷണപ്പറക്കലിനിടെയാണ് ആളില്ല ഡ്രോണിനെ വെടിവെച്ച് തകര്‍ത്തത്. യെമന്‍ പ്രതിരോധ മന്ത്രാലയമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സന്‍ആയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ അല്‍ ഫസ പ്രദേശത്ത് ബുധനാഴ്ച വൈകീട്ടാണ് യെമന്‍ വെടിവെപ്പ് നടത്തിയത്. ഹൂതി അന്‍സാറുള്ള വിഭാഗത്തിന്റെ പിന്തുണയുള്ള യെമന്‍ സൈന്യമാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles