Current Date

Search
Close this search box.
Search
Close this search box.

സൗദിയുടെയും ജോര്‍ദാന്റെയും ക്രൂരത വെളിപ്പെടുത്തുന്ന രണ്ട് ചിത്രങ്ങള്‍

റിയാദ്്: സൗദിയിലും ജോര്‍ദാനിലും ഈയാഴ്ച വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ രണ്ടു ചിത്രങ്ങള്‍ പരിജയപ്പെടാം. ഒന്നാമത്തെ ചിത്രം സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തിരിപ്പന്‍ നയം വ്യക്തമാക്കുന്നതും രണ്ടാമത്തെ ചിത്രം ജോര്‍ദാന്‍ മുനിസിപ്പാലിറ്റിയിലെ ജീവനക്കാരന്റെ വിവേചനത്തെയുമാണ് ചൂണ്ടിക്കാണിക്കുന്നത്.

സൗദിയിലെ സിറിയന്‍-യെമനി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന സൗജന്യ വിദ്യാഭ്യാസം നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ കഴിയാതെ കരയുന്ന രണ്ട് കുരുന്നുകളാണ് ഒന്നാമത്തെ ചിത്രത്തില്‍.

ജിദ്ദയിലെ ടാക്‌സി ഡ്രൈവറായ യെമന്‍ സ്വദേശി ഹിഷാം അല്‍ അഹ്ദല്‍ എന്നയാള്‍ ഫേസ്ബുക്കിലാണ് ഈ ചിത്രം പങ്കുവെച്ചത്. എന്റെ കുട്ടികളുടെ കണ്ണുനീര്‍ കണ്ട് ഞാന്‍ തകര്‍ന്നു പോയി എന്നായിരുന്നു അദ്ദേഹം നല്‍കിയ അടിക്കുറിപ്പ്. നേരത്തെ അഭയാര്‍ത്ഥികളായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന സൗജന്യ വിദ്യാഭ്യാസം നിര്‍ത്തലാക്കി കഴിഞ്ഞയാഴ്ചയാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയത്. ഇത്തരം വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും മറ്റു സ്‌കൂളുകളിലേക്ക് മാറണമെന്നുമാണ് ഉത്തരവിലുള്ളത്. നേരത്തെ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് സൗദി വിസയും തിരിച്ചറിയല്‍ കാര്‍ഡും സ്‌കൂള്‍ പ്രവേശനവും നല്‍കിയിരുന്നു.

രണ്ടാമത്തെ ചിത്രം അമ്മാനിലെ മുനിസിപ്പാലിറ്റി ഓഫിസിലെ ജീവനക്കാരന്‍ തന്റെ ഓഫിസിലെ ശുചീകരണ തൊഴിലാളിയുടെ മുതുകില്‍ കയറി നിന്ന് ബാനര്‍ അഴിച്ചുമാറ്റുന്നതാണ് ചിത്രം. ചവിട്ടുപടിയായി ഓഫിസിലെ താഴ്ന്ന ജോലിയുള്ള ജീവനക്കാരനെ ഉപയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ് രാജ്യത്ത് അരങ്ങേറിയത്. തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്നതിനും അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനും എതിരെ വ്യാപകമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് അരങ്ങേറുന്നത്.

Related Articles