Current Date

Search
Close this search box.
Search
Close this search box.

സൗദി ഇസ്രായേലില്‍ നിന്നും മിസൈലുകള്‍ വാങ്ങുന്നു

റിയാദ്: സൗദി അറേബ്യ ഇസ്രായേലില്‍ നിന്നും അത്യാധുനിക ഐയേണ്‍ ഡോം മിസൈലുകള്‍ വാങ്ങുന്നു. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി നയതന്ത്ര വിഭാഗങ്ങളെ ഉദ്ധരിച്ച് അല്‍ ഖലീജ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനായി ഇരു രാജ്യങ്ങളും തമ്മില്‍ അനുരഞ്ജനത്തിലെത്തിയിട്ടുണ്ട്.

ഇസ്രായേലുമായി രാഷ്ട്രീയ ഒത്തുചേരല്‍ മാത്രമല്ല സൗദി ആഗ്രഹിക്കുന്നതെന്നും യു.എ.ഇയെപ്പോലെ ആയുധങ്ങള്‍ വാങ്ങാനും ധാരണയായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇസ്രായേലും സൗദിയും തമ്മിലുള്ള ബന്ധം മുമ്പെങ്ങുമില്ലാത്ത വിധം മികച്ചതാണിപ്പോള്‍. ഇസ്രായേല്‍ സൈനിക മേധാവി ജനറല്‍ ഗാദി എസിന്‍കോട്ട് പറഞ്ഞു.
ഇറാനെ നേരിടാന്‍ സൗദിയും ഇസ്രായേലും തമ്മില്‍ ഇന്റലിജന്‍സ് സംവിധാനം പങ്കിടാനും നേരത്തെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Articles