Current Date

Search
Close this search box.
Search
Close this search box.

വിമര്‍ശിച്ചതിനു പിന്നാലെ കാനഡയുമായുള്ള വ്യാപാരബന്ധം സൗദി അവസാനിപ്പിച്ചു

റിയാദ്: സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ച ആക്റ്റിവിസ്റ്റുകള്‍ക്ക് വേണ്ടി വാദിച്ച കാനഡക്കെതിരെ മറുപടിയുമായി സൗദി രംഗത്ത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ചവരെ അറസ്റ്റു ചെയ്ത നടപടിയെ ചോദ്യം ചെയ്ത് കാനഡ പ്രസ്താവനയിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കാനഡയുമായുള്ള വ്യാപര ബന്ധങ്ങള്‍ മരവിപ്പിച്ച് സൗദിയും നടപടി ശക്തമാക്കിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകരെ എത്രയും വേഗം വിട്ടയക്കണമെന്നും വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കാനഡ വിദേശകാര്യ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. തുടര്‍ന്ന് സൗദിയിലുള്ള കനേഡിയന്‍ അംബാസിഡറോട് 24 മണിക്കൂറിനോടകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയാണ് സൗദി തിരിച്ചടിച്ചത്.

സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. കാനഡുയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിക്ഷേപങ്ങളും നിര്‍ത്തിവെച്ചതായും തുടര്‍ നടപടികള്‍ കൈകൊള്ളുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Related Articles