Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ അധികൃതരുമായുള്ള ബിൻ സൽമാന്റെ കൂടിക്കാഴ്ച; നിഷേധിച്ച് സൗദി

റിയാദ്: സൗദി കരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇസ്രായേൽ അധികൃതരും ‍ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ട് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആൽ സഊദ് നിഷേധിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ സൗദി സന്ദർശനത്തിടെ സൗദി കിരീടാവകാശിയും ഇസ്രായേൽ അധികൃതരും കൂടിക്കാഴ്ച നടത്തിയതായി വ്യക്തമാക്കുന്ന പത്ര റിപ്പോർട്ടുകൾ ‍ഞാൻ കണ്ടിരുന്നു. അത്തരത്തിലുള്ള ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല. അമേരിക്കയുടെയും സൗദിയുടെയും അധികൃതർ മാത്രമാണ് പങ്കെടുത്തത് -ഫൈസൽ ബിൻ ഫർഹാൻ ആൽ സഊദ് തിങ്കളാഴ്ച ട്വിറ്ററിൽ കുറിച്ചു.

സൗദി കരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കഴിഞ്ഞ ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദി അറേബ്യയിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി നേരത്തെ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles