Current Date

Search
Close this search box.
Search
Close this search box.

നിലപാടിലുറച്ച് കാനഡ; നടപടി ശക്തമാക്കി സൗദി

ഒട്ടാവ: സൗദിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ നിലപാടിലുറച്ച് കാനഡ. കാനഡ എല്ലായിപ്പോഴും മനുഷ്യാവകാശങ്ങള്‍ക്കായാണ് നിലകൊണ്ടിട്ടുള്ളത്. കാനഡയിലും മറ്റു രാജ്യങ്ങളിലുമുള്ള മനുഷ്യാവകാശ നിഷേധങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമായി നിലകൊള്ളും. കനേഡിയന്‍ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ ആക്റ്റിവിസ്റ്റുകള്‍ക്ക് വേണ്ടി വാദിച്ച കാനഡക്കെതിരെ ശക്തമായ നിലപാടാണ് സൗദി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നത്.
കാനഡയിലെ സ്‌കൂളുകളില്‍ പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കുകയും കാനഡയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കുകയും ചെയ്തിരുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ചവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ച സൗദിയുടെ നടപടിയെ ചോദ്യം ചെയ്ത് കാനഡ പ്രസ്താവനയിറക്കിയിരുന്നു. ഇതിനു പിന്നാലെ കാനഡയുമായുള്ള വ്യാപര ബന്ധങ്ങള്‍ മരവിപ്പിക്കുകയും സൗദിയിലുള്ള കനേഡിയന്‍ അംബാസിഡറോട് 24 മണിക്കൂറിനോടകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകരെ എത്രയും വേഗം വിട്ടയക്കണമെന്നും വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നുമാണ് കാനഡ പറഞ്ഞിരുന്നത്.

Related Articles