Current Date

Search
Close this search box.
Search
Close this search box.

സൗദി അറേബ്യ: വിശുദ്ധ മക്കയിൽ നമസ്കാരം പുനരാംരംഭിച്ചു

റിയാദ്: രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും നമസ്കാരം നിർവഹിക്കുന്നതിന് ഭരണകൂടം അനുമതി നൽകി. കൊറോണ പ്രതിസന്ധി കാരണം ഏഴ് മാസത്തോളം നമസ്കാരം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഉംറ നിർവഹിക്കുന്നതിന് പൗരന്മരാർക്കും താമസക്കാർക്കും ഒക്ടോബർ നാലിന് അനുമതി നൽകിയിരുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ 6000 സൗദി പൗരന്മാർക്കും താമസക്കാർക്കും മാത്രമാണ് പ്രതിദിനം ഉംറ നിർവഹിക്കുന്നതിന് അനുമതിയുണ്ടായിരുന്നത്. അത് പുതിയ ആരോ​ഗ്യ നിർദേശ പ്രകാരം പ്രതിദിനം അനുവദിക്കാവുന്ന 20000 തീർഥാടകരുടെ 30 ശതമാനമാണ്.

ക്രമേണ ഉംറ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായി ഞായറാഴ്ച രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. പ്രതിദിനം അനുവദിക്കാവുന്ന 20000 തീർഥാടകരുടെ 75 ശതമാനമാണ് രണ്ടാം ഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്. നവംബർ ഒന്ന് മുതൽ 20000 തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ കഴിയുന്നതാണ്.

Related Articles