NewsWorld Wide

ചരിത്രത്തിലാദ്യമായി വനിത ക്യാബിന്‍ ക്രൂ അംഗങ്ങളെ നിയമിക്കാനൊരുങ്ങി സൗദി

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി വിമാനങ്ങളില്‍ എയര്‍ ഹോസ്റ്റസുമാരായി വനിതകളെയും നിയമിക്കുന്നു. രാജ്യത്തെ ബജറ്റ് എയര്‍ലൈന്‍സായ ഫ്‌ളൈ ഡീല്‍ ആണ് ക്യാബിന്‍ ക്രൂ അംഗങ്ങളായി വനിതകളെ നിയമിക്കാനൊരുങ്ങുന്നത്. ചൊവ്വാഴ്ച ഫ്‌ളൈ ഡീലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ക്യാബിന്‍ ക്രൂ അംഗങ്ങളായി വനിതകളെ തേടിയുള്ള പരസ്യം പ്രസിദ്ധീകരിച്ചത്.

23നും 30നും മധ്യേ പ്രായമുള്ള സൗദി വംശജരായ സ്ത്രീകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമൊരുക്കിയത്. അപേക്ഷകര്‍ക്കുള്ള യോഗ്യതയും ജോലിയുടെ സ്വഭാവവുമെല്ലാം വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

കസ്റ്റമര്‍ സര്‍വീസിലും സെയില്‍സിലും മുന്‍പരിചയമുള്ളവര്‍ക്കും ഇംഗ്ലീഷ് സ്പഷ്ടമായി സംസാരിക്കുന്നവര്‍ക്കുമാണ് മുന്‍ഗണന. 20 സൗദി വനിതകളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കാനാണ് സൗദി വിമാന കമ്പനി ലക്ഷ്യമിടുന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Facebook Comments
Show More

Related Articles

Close
Close