Current Date

Search
Close this search box.
Search
Close this search box.

സൗദി ആക്റ്റിവിസ്റ്റിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു

റിയാദ്: സൗദിയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ ലുജൈന്‍ അല്‍ ഹത്‌ലൂലിനെ നൊബേല്‍ സമ്മാനത്തിനുള്ള നാമനിര്‍ദേശ പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ ദിവസം സൗദി മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സൗദിയിലെ ജയിലിലാണ് ലുജൈന്‍ അല്‍ ഹത്‌ലൂല്‍.

29കാരിയായ ലുജൈനെ 2018ലാണ് സൗദി ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത്. രാജ്യത്തെ വനിത ആക്റ്റിവിസ്റ്റുകള്‍ക്കെതിരെ നടന്ന അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം. ലുജൈന്റെ മനുഷ്യാവകാശ പോരാട്ടങ്ങളെ മുന്‍നിര്‍ത്തി അടുത്തിടെ ഫ്രാന്‍സിലെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മിറ്റി ഇവര്‍ക്ക് ഫ്രീഡം പ്രൈസ് എന്ന പേരില്‍ അവാര്‍ഡ് നല്‍കിയിരുന്നു. ലുജൈന്റെ സഹോദരിമാരായ ആലിയയും ലിനയുമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നത്.

ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ജേതാക്കളെ ഒക്ടോബര്‍ അഞ്ച് മുതല്‍ 12 വരെയുള്ള തീയതികളിലാണ് നൊബേല്‍ കമ്മിറ്റി വിജയികളെ പ്രഖ്യാപിക്കുക. സമാധാനത്തിനുള്ള പട്ടികയില്‍ 318 പേരാണുള്ളത്. 211 വ്യക്തികളും 107 സംഘടനകളുമാണിത്.

Related Articles