Current Date

Search
Close this search box.
Search
Close this search box.

സദ്ദാം ഹുസൈന്റെ വലംകൈ ഇബ്രാഹിം അല്‍ദൗരി മരിച്ചതായി റിപ്പോര്‍ട്ട്

ബാഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ വലംകൈയായി അറിയപ്പെട്ടിരുന്ന ഇസ്സത്ത് ഇബ്രാഹിം അല്‍ ദൗരി മരിച്ചതായി റിപ്പോര്‍ട്ട്. ഇറാഖ് ബഅസ് പാര്‍ട്ടിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷം അവശേഷിച്ചിരുന്ന സദ്ദാം സര്‍ക്കാരിലെ മുതിര്‍ന്ന വ്യക്തിത്വം കൂടിയായിരുന്നു ദൗരി. 2003ലെ യു.എസിന്റെ ഇറാഖ് അധിനിവേശത്തെത്തുടര്‍ന്ന് പിടികൂടാന്‍ സാധിക്കാതെ രക്ഷപ്പെട്ട സദ്ദാം ഹുസൈന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു ഇദ്ദേഹം. അടുത്ത കാലത്തായി വളരെ അപൂര്‍വമായേ അദ്ദേഹം പരസ്യമായി പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ.

അതേസമയം, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായി തുടരുകയാണ്. കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവിടാന്‍ ബഅസ് പാര്‍ട്ടി അധികൃതര്‍ തയാറായിട്ടില്ല.

Related Articles