Current Date

Search
Close this search box.
Search
Close this search box.

ലിബിയൻ മിലീഷ്യയെ യു.എൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരെ റഷ്യ

മോസ്കോ: മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരിൽ ലിബിയൻ സായുധ വിഭാ​ഗത്തെയും നേതാവിനെയും കരമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.എൻ സുരക്ഷാ ഉപദേശക സമിതിയുടെ നീക്കത്തെ തടഞ്ഞ് റഷ്യ. ലിബിയൻ സായുധ വിഭാ​ഗം സിവിലിയന്മാരെ കൊലചെയ്തുവെന്നതിന് കൂടുതൽ തെളിവ് വേണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നത്. പതിനഞ്ചം​ഗ ലിബിയൻ ഉപരോധ സമിതിക്ക് മുന്നിൽ അൽകാനിയാത്ത് മിലീഷ്യയുടെയും നേതാവ് അൽകാനിയുടെയും സ്വത്ത് മരവിപ്പിക്കാനും, യാത്ര വിലക്ക് ഏർപ്പെടുത്താനുമാണ് യു.എസും ജർമനിയും നിർദേശിച്ചിരിക്കുന്നത്.

ഭാവിയിൽ ഞങ്ങൾ പിന്തുണക്കുന്നതാണ്. പക്ഷേ, അവർ സിവിലിയന്മാരെ കൊലപ്പെടുത്തുന്നതിൽ പങ്കാളികളായി എന്നതിന് കൃത്യമായ തെളിവ് സമർപ്പിക്കണമെന്ന് വ്യവസ്ഥ വെക്കുന്നു -സുരക്ഷാ സമിതിയോട് റഷ്യൻ നയതന്ത്ര പ്രതിനിധി പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

 

 

Related Articles