Current Date

Search
Close this search box.
Search
Close this search box.

സംവരണ അട്ടിമറി: സംയുക്ത സമരത്തിനൊരുങ്ങി മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെ സംയുക്ത സമരത്തിനൊരുങ്ങി മുസ്‌ലിം സംഘടനകള്‍ രംഗത്ത്.
ആദ്യഘട്ടത്തില്‍ സാമ്പത്തിക സംവരണത്തിനെതിരെ സുപ്രിം കോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നല്‍കും. അശാസ്ത്രീയമായ മുന്നാക്ക സംവരണം പുനപ്പരിശോധിക്കണമെന്നും മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. വിവിധ സമുദായ സംഘടനകളുടെ സംയുക്ത യോഗം ബുധനാഴ്ച എറണാകുളത്ത് ചേരും. ഇതേ രീതിയില്‍ യോജിച്ച് സമരം നടത്തുമെന്ന് നേരത്തെ സമസ്തയും പ്രഖ്യാപിച്ചിരുന്നു.

പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കുന്നതാണ് ഇപ്പോള്‍ നടപ്പാക്കിയ മുന്നാക്ക സംവരണമെന്ന് മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം വിലയിരുത്തി. ഇതിനെ നിയമപരമായും പ്രക്ഷോഭത്തിലൂടെയും നേരിടും. സംവരണ സമുദായങ്ങളുമായി യോജിച്ച് നീങ്ങാനും യോഗത്തില്‍ തീരുമാനമായി. സാമ്പത്തിക സംവരണം നടപ്പാക്കിത്തുടങ്ങിയപ്പോള്‍ തന്നെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങളെ ബാധിച്ചു. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തില്‍ ഇത് വ്യക്തമായെന്നും യോഗം വിലയിരുത്തി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമസ്ത, കാന്തപുരം വിഭാഗം, ജമാഅത്തെ ഇസ്‌ലാമി, വിവിധ മുജാഹിദ് സംഘടനകള്‍, ജംഇയ്യത്തുല്‍ ഉലമ, എം ഇ എസ് തുടങ്ങി എല്ലാ പ്രധാന മുസ്ലിം സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

Related Articles