Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ ട്രംപിന് കീഴടങ്ങരുത്: ഗ്രീക്ക് ആര്‍ച്ച് ബിഷപ്പ്

വെസ്റ്റ് ബാങ്ക്: ഫലസ്തീന്‍ ജനതക്ക് പിന്തുണയുമായി ജറൂസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ബിഷപ്പ് അറ്റല്ല ഹന്ന രംഗത്ത്. ഫലസ്തീനികള്‍ക്കു നേരെയുള്ള അമേരിക്കയുടെ അടിച്ചമര്‍ത്തല്‍ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുയാണെന്നും ഫലസ്തീന്‍ ജനത ട്രംപിന് കീഴടങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ പ്രതിസന്ധിയെക്കുറിച്ച് തെറ്റായ വിലയിരുത്തലാണ് ട്രംപ് നടത്തിയത്. ഫലസ്തീനികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത് ഭ്രാന്തന്‍ സമീപനമാണ്.
നൂറ്റാണ്ടിലെ കരാര്‍ ഫലസ്തീനികളുടെ ചിലവില്‍ പാസാക്കാമെന്ന് കരുതേണ്ട. 25 വര്‍ഷത്തെ സമാധാന ചര്‍ച്ചകള്‍ എന്ന പേരില്‍ നടന്ന യു.എസ് ഇടപെടലുകള്‍ അസംബന്ധമായിരുന്നു.

ഫലസ്തീനികള്‍ക്കെതിരെ നടക്കുന്ന ഗൂഢാലോചനകളിലും തന്ത്രങ്ങളിലും അവരിപ്പോള്‍ കൂടുതല്‍ ബോധവാന്മാരാണ്. നമ്മുടെ അവകാശങ്ങളും തത്വങ്ങളും ലോകത്തെ ഒരു ശക്തികള്‍ക്ക് മുന്നിലും നമ്മള്‍ അടിയറവ് വെക്കരുത്. അത്തരത്തില്‍ കീഴ്‌പെട്ടുള്ള ഒരു സമാധാനത്തിന് തയാറാവരുതെന്നും ഹന്ന പറഞ്ഞു.

Related Articles