Current Date

Search
Close this search box.
Search
Close this search box.

റഫ അതിര്‍ത്തി ഈജിപ്ത് തുറന്നു നല്‍കി

ഗസ്സ സിറ്റി: ഗസ്സയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏക കര അതിര്‍ത്തിയായ റഫ ക്രോസിങ് ബോര്‍ഡര്‍ ഈജിപ്ത് അധികൃതര്‍ തുറന്നു നല്‍കി. തിങ്കളാഴ്ചയാണ് അതിര്‍ത്തി തുറന്നതെന്ന് ഫലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച വരെ താല്‍ക്കാലികമായി നാല് ദിവസത്തേക്കാണ് തുറന്നു നല്‍കിയത്. മാര്‍ച്ച് മുതല്‍ ഇത് നാലാം തവണയാണ് ഈജിപ്ത് റഫ തുറന്നു നല്‍കുന്നത്. കോവിഡിനെത്തുടര്‍ന്ന് റഫ സ്ഥിരമായി തുറന്നു നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ഈജിപ്ത് അധികൃതരും ഹമാസ് നേതാക്കളും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ റഫ അതിര്‍ത്തി ഭാഗികമായി തുറന്നു നല്‍കിയിരുന്നു. നേരത്തെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അതിര്‍ത്തി തുറന്നു നല്‍കിയിരുന്നത്. ഇത് യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടായിരുന്നു. ഗസ്സ മുനമ്പില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായാണ് അതിര്‍ത്തി ഈജിപ്ത് അധികൃതര്‍ പൂട്ടാറുള്ളത്.

Related Articles