Current Date

Search
Close this search box.
Search
Close this search box.

സൂറ: മുഹമ്മദ് ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്ററും ഡി ഫോര്‍ മീഡിയയും സംയുക്തമായി സംഘടിപ്പിച്ച സൂറ: മുഹമ്മദ് ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. ആലുവ മാറമ്പള്ളി സ്വദേശിനി കെ.യു സീനത്ത് ഒന്നാം സ്ഥാനവും പാലക്കാട് ആലത്തൂര്‍ സ്വദേശിനി എ നൂര്‍ജഹാന്‍ എ രണ്ടാം സ്ഥാനവും കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയായ ആരിഫ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അഭിനന്ദനങ്ങള്‍ നേര്‍ന്നു. വിജയികള്‍ക്കുള്ള സമ്മാനവിതരണം പിന്നീട് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരീക്ഷയുടെ ഫലം https://exam.quranpadanam.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Related Articles