Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പ്: സഹായത്തിന് സന്നദ്ധത അറിയിച്ച് യു.എ.ഇ

അബൂദാബി: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് എല്ലാ സഹായവും ചെയ്യാന്‍ സന്നദ്ധത അറിയിച്ച് യു.എ.ഇ രംഗത്തെത്തി. അബൂദാബ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആരിഫ് അല്‍ അവാനിയാണ് തന്റെ രാജ്യം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിന് എല്ലാ സഹായവും നല്‍കാന്‍ തയാറാണെന്ന് അറിയിച്ചത്.

ഖത്തറിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെന്ന് അറിയിച്ചാല്‍ അത് നിറവേറ്റുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഫിഫ പ്രസിഡന്റ് ജിയന്നി ഇന്‍ഫാന്റിനോ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ലോകകപ്പ് സംഘാടനത്തിന് ഖത്തറിനെ സഹായിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ കടന്നുവരണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് യു.എ.ഇയുടെ പ്രതികരണം.

ഖത്തറിനെതിരെ യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ യു.എ.ഇ നടത്തിയ പ്രതികരണം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന് ഉപകരിച്ചേക്കുമെന്നും നീരീക്ഷണമുണ്ട്.

Related Articles