Current Date

Search
Close this search box.
Search
Close this search box.

ഖത്തറില്‍ നിന്നും ലോക കപ്പ് മാറ്റാന്‍ ശ്രമിക്കുന്നത് മാനസിക വൈകൃതം: അല്‍ഥാനി

ദോഹ: 2022ലെ ലോക കപ്പ് ഖത്തറില്‍ നിന്നും മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നത് മാനസിക രോഗത്തിന്റെ ഭാഗമാണെന്ന വിമര്‍ശനവുമായി ഖത്തര്‍ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി. കായിക മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഖത്തര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ഇതൊരു പ്രതിഭാസമാണെന്നും അദ്ദേഹം തുറന്നടിച്ചു. സ്‌പെയിന്‍ സന്ദര്‍ശന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പരമാധികാരം അടിയറവ് വെച്ചുള്ള യാതൊരു പരിഹാരത്തിനും ഖത്തര്‍ ഒരുക്കമല്ല. ഗള്‍ഫ് മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്ന ഉപരോധത്തോട് അംഗീകരിക്കാനാവില്ല. ഖത്തറിനെതിരായ ഉപരോധം തങ്ങളെ കൂടുതല്‍ ശക്തരാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വികസന പദ്ധതികളുമായി മുന്നോട്ടു പോകും, രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്കു തന്നെയാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ലോകകപ്പ് സംഘാടനത്തിലൂടെ ഖത്തര്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കും. ഖത്തറില്‍ നിന്നും ലോകകപ്പ് മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, അതൊരു തരം മാനസിക രോഗമാണ്. ഒരു രാജ്യത്തിനെതിരെ മാത്രം നടക്കുന്ന ആസൂത്രിതമായി നടക്കുന്ന ക്യാംപയിന്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles