Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ആശുപത്രികളില്‍ ഖത്തര്‍ അംബാസിഡര്‍ സന്ദര്‍ശനം നടത്തി

ഗസ്സ സിറ്റി: ഗസ്സ മുനമ്പിലെ ഫീല്‍ഡ് ആശുപത്രികളില്‍ ഖത്തര്‍ അംബാസിഡര്‍ സന്ദര്‍ശനം നടത്തി. ജോര്‍ദാന്‍,മൊറോകോ എന്നീ രാജ്യങ്ങള്‍ നിര്‍മിച്ച ആശുപത്രികളിലാണ് ഫലസ്തീനിലെ ഖത്തര്‍ അംബാസിഡര്‍ മുഹമ്മദ് അല്‍ ഇമാദി സന്ദര്‍ശനം നടത്തിയത്. അധിനിവേശ ഫലസ്തീനിലെ തീരപ്രദേശങ്ങളിലെ ആശുപത്രികള്‍ സ്ഥാപിച്ച ജോര്‍ദാന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഫലസ്തീനികള്‍ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും സഹായവും നല്‍കുന്ന കിങ് അബ്ദുല്ല രണ്ടാമനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. തുടര്‍ന്ന് മൊറോക്കന്‍ സൈന്യം ഗസ്സയില്‍ സ്ഥാപിച്ച ഫീല്‍ഡ് ആശുപത്രിയും അദ്ദേഹം സന്ദര്‍ശിച്ചു.

ഫലസ്തീനികളെ സഹായിക്കുന്നതിനും മാനുഷിക പരിഗണന നല്‍കുന്നതിനും മൊറോക്കയിലെ കിങ് മുഹമ്മദ് നാലാമനോട് അദ്ദേഹം നന്ദി പറഞ്ഞു. ജോര്‍ദാനുമായും മൊറോകോയുമായും ഖത്തറിന്റെ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് അല്‍ അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles