Current Date

Search
Close this search box.
Search
Close this search box.

ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമിക്ക് യൂത്ത് ഫോറത്തിന്റെ സ്‌നേഹാദരം

ദോഹ: ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും, ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫെയ്ത്ത് ഡയലോഗ് (ഡി.ഐ.സി.ഐ.ഡി.) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമിക്ക് യൂത്ത് ഫോറം ഖത്തറിന്റെ സ്‌നേഹാദരം. ലോകത്തെ പ്രമുഖരായ അയ്യായിരത്തില്‍ പരം വ്യക്തികളില്‍ നിന്നും ഏറ്റവും സ്വാധീനമുള്ള പത്ത് പേരില്‍ ഒരാളായിട്ടാണ് ‘പീസ് ആന്റ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ .എന്‍ .എസ് .പി .എ .ഡി – ബെല്‍ജിയം ) ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.

ദോഹയിലെ ഡിഐസിഐഡി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അബ്സല്‍ അബ്ദുട്ടി മൊമന്റോ കൈമാറി.
രാജ്യത്തെ വ്യത്യസ്ത മത – സാംസ്‌കാരിക സമൂഹങ്ങള്‍ക്കിടയില്‍ ആശയവിനിമയവും ഐക്യവും നിലനിര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കാണ് ഡോ. ഇബ്‌റാഹീം അല്‍ നുഐമിയും ഡി ഐ സി ഐ ഡി യും വഹിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. സമാനമായ പരിശ്രമങ്ങള്‍ക്ക് അദ്ദേഹം യൂത്ത് ഫോറത്തിന് നല്‍കി വരുന്ന അകമഴിഞ്ഞ പിന്തുണയെയും അനുസ്മരിച്ചു.

സാമൂഹിക വികസന രംഗത്തും ജനസേവന രംഗത്തും സജീവ സാന്നിധ്യമായ യൂത്ത് ഫോറം, ‘പാഥേയം’ എന്ന പേരില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷ്യോല്‍പന്നങ്ങളും ശൈത്യകാലത്തിന് മുന്നോടിയായി മസ്‌റകളില്‍ ‘വിന്റര്‍ കിറ്റു’കളും വിതരണം ചെയ്ത് വരുന്നു. നാല് വര്‍ഷം മുമ്പ് പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ പെട്ട ‘ഛപ്ര’ ഗ്രാമം യൂത്ത് ഫോറം ദത്തെടുക്കുകയും ഇന്ത്യയിലെ പ്രമുഖ സന്നദ്ധ സേവന വിഭാഗമായ ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ വ്യത്യസ്ത വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചു വരുകയും ചെയ്യുന്നു.
സ്‌നേഹാദര കൈമാറ്റ ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്മദ് അന്‍വര്‍, മുഹമ്മദ് അനീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Related Articles