NewsWorld Wide

മൈക്ക് പോംപിയോ അധിനിവിഷ്ട ജൊലാൻ മലനിര സന്ദർശിച്ചു

ജറുസലം: അധിനിവിഷ്ട ജൊലാൻ മരനിരകൾ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മെെക്ക് പോംപിയോ വ്യാഴാഴ്ച സന്ദർശിച്ചു. ജൊലാൻ മലനിരകൾ സന്ദർശിക്കുന്ന ആദ്യത്തെ യു.എസ് സെക്രട്ടറിയാണ് മൈക്ക് പോംപിയോ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി സിറിയയുമായുള്ള ഇസ്രായേൽ അതിർത്തി തർക്ക പ്രദേശങ്ങൾ ഇസ്രായേൽ വിദേശകാര്യ മന്ത്രി ​ഗാബി അഷ്കെനാസിക്കൊപ്പം സന്ദർശിക്കുകയായിരുന്നു. ശക്തമായ സുരക്ഷ സംവി​ധാനം ഒരുക്കിയിരുന്നു. 1967ലെ ആറ് ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ സിറിയയിൽ നിന്ന് ഇസ്രായേൽ പിടിച്ചെടുത്ത പ്രദേശമാണ് ജൊലാൻ മലനിരകൾ.

മേഖലയിൽ ഇസ്രായേലിന് പരമാധികാരം വകവെച്ച് നൽകാനുള്ള ട്രംപിന്റെ 2019ലെ തീരുമാനത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി പര്യടനത്തിൽ എടുത്തുപറഞ്ഞു. യു.എസിന്റെ ആ തീരുമാനത്തിനെതിരായി ലോക തലത്തിൽ നിന്ന് ശക്തമായ വിമർശനമാണ് ഉയർന്നുവന്നത്. നിർലജ്ജമായ ആ​ക്രമണമെന്നാണ് സിറിയ അതിനെ വിശേഷിപ്പിച്ചത്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker