Current Date

Search
Close this search box.
Search
Close this search box.

മുന്നറിയിപ്പില്ലാതെ പോംപിയോ ഇറാഖ് സന്ദര്‍ശിച്ചു

ബാഗ്ദാദ്: ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട പിരിമുറുക്കം നിലനില്‍ക്കെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അവിചാരിതമായി ഇറാഖ് സന്ദര്‍ശിച്ചു. യു.എസ് അധികൃതര്‍ നേരത്തെ അറിയിക്കാത്ത സന്ദര്‍ശനമാണ് നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഗ്ദാദുമായുള്ള യു.എസിന്റെ ബന്ധം മെച്ചപ്പെടുത്താനും ദൃഢമാക്കാനും വേണ്ടിയാണ് സന്ദര്‍ശനം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാഖുമായി കൂട്ടുകൂടി ഇറാനെ പരമാവധി സമ്മര്‍ദത്തിലാക്കാനുള്ള യു.എസിന്റെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് പോംപിയോ ബാഗ്ദാദിലെത്തിയതെന്നും പറയുന്നു. യൂറോപ്യന്‍ ടൂറിനിടെയാണ് പോംപിയോ ജര്‍മനി സന്ദര്‍ശനം വെട്ടിച്ചുരുക്കി നാല് മണിക്കൂര്‍ ഇറാഖില്‍ ചിലവഴിച്ചത്.

ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹുമായും പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. ഇറാഖില്‍ അമേരിക്കക്കാര്‍ക്ക് മതിയായ സംരക്ഷണം അധികൃതര്‍ ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. ഇരു വിഭാഗവും പരസ്പരം ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles