Current Date

Search
Close this search box.
Search
Close this search box.

ട്രംപ് നിലപാട് മാറ്റിയില്ലെങ്കില്‍ ഞെട്ടിക്കുന്ന തീരുമാനങ്ങളെടുക്കും: പി.എല്‍.ഒ

ജറൂസലേം: ഫലസ്തീന്‍ വിഷയത്തില്‍ ട്രംപ് നയം മാറ്റിയില്ലെങ്കില്‍ ഞെട്ടിക്കുന്ന തീരുമാനങ്ങളെടുക്കേണ്ടി വരുമെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ നൂറ്റാണ്ടിലെ കരാര്‍ ഫലസ്തീന്‍ നേതൃത്വം അംഗീകരിക്കില്ലെന്നും പി.എല്‍.ഒ കേന്ദ്ര കൗണ്‍സില്‍ അംഗം ഒമര്‍ അല്‍ ഗൗല്‍ പറഞ്ഞു.

ഒരിക്കല്‍ കൂടി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യും. എന്നാല്‍ പശ്ചിമേഷ്യയുടെ കാര്യത്തിലുള്ള നയത്തില്‍ മാറ്റം വരുത്തുകയും നൂറ്റാണ്ടിന്റെ കരാര്‍ പിന്‍വലിക്കുകയും വേണം. മേഖലയില്‍ സ്ഥിരമായ സമാധാനാന്തരീക്ഷം കൊണ്ടുവരണമെന്ന യു.എന്‍ സുരക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നോട്ടു വച്ച തീരുമാനം നടപ്പിലാക്കാനെങ്കിലും യു.എസ് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം തീരുമാനമാകാതെ മഹ്മൂദ് അബ്ബാസ് ട്രംപുമായി കൂട്ടിക്കാഴ്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles